ചരിത്രമെഴുതി ആസിമ; ബെംഗളൂരു മെഡിക്കൽ കോളജിന് ആദ്യ മുസ്‌ലിം വനിതാ പ്രിൻസിപ്പൽ

0

ബെംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ മുസ്‌ലിം വനിത പ്രിൻസിപ്പലായി ഡോ. ആസിമ ബാനു. കൊവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാർത്തകളിൽ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു.

2020ലാണ് ആസിമ ബാനുവിന്റെ സേവനപ്രവർത്തനങ്ങൾ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റൽ ട്രോമ കെയർ സെന്ററിൽ കൊവിഡ് വാർഡ് നോഡൽ ഓഫിസറായിരുന്നു അവർ.

എല്ലാവരും ഭയന്നുമാറിയ സമയത്ത് കൊവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികൾ കൈക്കൊള്ളുകയും ചെയ്താണ് വാർത്താതാരമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here