ഒമാനിൽ പ്രവാസികളുടെ എണ്ണം വർധിക്കുന്നു : മുന്നിൽ ബംഗ്ലാദേശികൾ

0

വൈശാഖ് നെടുമല

മസ്കറ്റ്: രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട് . പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ കണക്കുകൾ പ്രകാരം, 2023 മെയ് മാസത്തിൽ 1784736 പേർ ഒമാനിൽ പ്രവാസികളായി തുടരുന്നുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് പ്രവാസികളുടെ എണ്ണത്തിൽ 0.8 ശതമാനം വളർച്ചരേഖപ്പെടുത്തിയിട്ടുണ്ട്.

ഒമാനിലെ സ്വകാര്യ മേഖലയിൽ 1406925 പ്രവാസികളും, സർക്കാർ മേഖലയിൽ 44236 പ്രവാസികളും തൊഴിലെടുക്കുന്നുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഒമാനിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ബംഗ്ലാദേശ് പൗരന്മാരാണ് (703840 പേർ). ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത് ( 530242 പേർ).

LEAVE A REPLY

Please enter your comment!
Please enter your name here