യുവാവില്‍നിന്ന്‌ 70 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്‌റ്റില്‍

0


ആലപ്പുഴ: സോഫ്‌റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ്‌ ബിസിനസില്‍ പങ്കാളിയാക്കാമെന്ന്‌ വാഗ്‌ദാനം ചെയ്‌ത്‌ യുവാവില്‍നിന്ന്‌ 70 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്‌റ്റില്‍.
തിരുവനന്തപുരം നെടുമങ്ങാട്‌ നഗരസഭയില്‍ പുവത്തൂര്‍ പ്രണവം വീട്ടില്‍ ദീപു ശശിധരനെ(35)യാണ്‌ ആലപ്പുഴ ഡിവൈ.എസ്‌.പി എന്‍.ആര്‍. ജയരാജിന്റെ നിര്‍ദേശ പ്രകാരം ആലപ്പുഴ സൗത്ത്‌ ഐ.എസ്‌.എച്ച്‌.ഒ എസ്‌. അരുണിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.
ആലപ്പുഴ പുന്നപ്ര സ്വദേശിയായ യുവാവാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. ഇയാളില്‍നിന്ന്‌ പല തവണയായാണ്‌ പണം തട്ടിയെടുത്തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.ഐമായ രജിരാജ്‌, അനു.എസ്‌. നായര്‍, ഗിരീഷ്‌ കുമാര്‍, മോഹന്‍ കുമാര്‍, സി.പി.ഒ.മാരായ വിപിന്‍ദാസ്‌, അംബീഷ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here