ബിപോര്‍ജോയ്‌ തീവ്ര ചുഴലിക്കാറ്റായി; ജാഗ്രതാ നിര്‍ദേശം , കാലവര്‍ഷം ഉടനെത്തും

0


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കാലവര്‍ഷം ഉടനെത്തുമെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌. മിനിക്കോയ്‌ തീരത്തെത്തിയ കാലവര്‍ഷം നിലവില്‍ ദുര്‍ബലമാണ്‌.
അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട ബിപോര്‍ജോയ്‌ ചുഴലിക്കാറ്റ്‌ തീവ്ര ചുഴലിക്കാറ്റായി ശക്‌തിപ്രാപിച്ചു. വടക്ക്‌ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ്‌ മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാനിടയുണ്ട്‌. ഇത്‌ കേരളത്തിലേക്ക്‌ കാലവര്‍ഷം എത്തിച്ചേക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാറ്റ്‌ വടക്കു വടക്കുപടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനാണ്‌ സാധ്യത.
ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തില്‍ പരക്കെ മഴ ലഭിക്കും. അടുത്ത അഞ്ച്‌ ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. 11 വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളില്‍ ശക്‌തമായ മഴ പെയ്‌തേക്കും.
ചുഴലിക്കാറ്റിന്റെ ഭാഗമായി കടല്‍ പ്രക്ഷുബ്‌ധമായിരിക്കും. കേരളത്തിലെയും കര്‍ണാടകയിലെയും തീരമേഖലകളിലുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കി.
മഞ്ഞ അലര്‍ട്ട്‌
ഇന്ന്‌: ആലപ്പുഴ, എറണാകുളം.
നാളെ: ഒമ്പത്‌,തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.
പത്തിന്‌: പത്തനംതിട്ട, ഇടുക്കി.
പതിനൊന്നിന്‌: പത്തനംതിട്ട, ഇടുക്കി.

LEAVE A REPLY

Please enter your comment!
Please enter your name here