20-ന്‌ അറിയാം അനില്‍ കാന്തിന്റെ പിന്‍ഗാമിയെ

0


തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പുതിയ പോലീസ്‌ മേധാവിയെ സംബന്ധിച്ച ആകാംക്ഷയ്‌ക്ക്‌ ഈമാസം 20 ന്‌ വിരാമമാകും. വിരമിക്കുന്ന അനില്‍ കാന്തിന്റെ പിന്‍ഗാമിയെ നിശ്‌ചയിക്കാന്‍ യു.പി.എസ്‌.സിയുടെ നിര്‍ണായക യോഗം 20 ന്‌ ഡല്‍ഹിയില്‍ ചേരും.
മുഖ്യമന്ത്രിക്കൊപ്പം അമേരിക്ക സന്ദര്‍ശിക്കുന്ന ചീഫ്‌ സെക്രട്ടറി വി.പി. ജോയ്‌ യോഗത്തില്‍ സംബന്ധിക്കും. എട്ടു പേരില്‍നിന്ന്‌ മൂന്നു സീനിയര്‍ ഡി.ജി.പിമാരുടെ പട്ടിക തയാറാക്കും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന ഡി.ജി.പി: നിഥിന്‍ അഗര്‍വാള്‍, ജയില്‍ മേധാവി കെ. പത്മകുമാര്‍, ഫയര്‍ഫോഴ്‌സ്‌ കമാന്‍ഡന്റ്‌ ജനറല്‍ ഷേഖ്‌ ദര്‍വേഷ്‌ സാഹിബ്‌ എന്നിവര്‍ക്കാണു പ്രഥമ പരിഗണന.
പത്മകുമാറിനും ഷേഖ്‌ ദര്‍വേഷിനും തുല്യസാധ്യതയാണ്‌ പോലീസ്‌ വൃത്തങ്ങള്‍ കല്‍പ്പിക്കുന്നത്‌.
ജയില്‍ മേധാവിയാക്കുംമുമ്പ്‌ പത്മകുമാറിനെ പോലീസ്‌ ആസ്‌ഥാനത്ത്‌ നിയമിച്ചത്‌ ഡി.ജി.പിയാക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന വിലയിരുത്തലുമുണ്ട്‌.
എന്നാല്‍, പുതിയ പോലീസ്‌ മേധാവി ആരായിരിക്കണം എന്നതില്‍ മുഖ്യമന്ത്രി ഇതുവരെ മനസു തുറന്നിട്ടില്ല. ആസന്നമായ പൊതുതെരഞ്ഞെടുപ്പു കൂടി കണക്കിലെടുത്തുള്ള തീരുമാനമാണ്‌ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെങ്കില്‍ പദവിയിലേക്ക്‌ ഒരു “നാലാമന്‍” കടന്നുവന്നാലും അത്ഭുതപ്പെടാനില്ല

LEAVE A REPLY

Please enter your comment!
Please enter your name here