തുർക്കിയിൽ സ്‌ഫോടനത്തിൽ 5 പേർ കൊല്ലപ്പെട്ടു

0

അങ്കാറ: കിഴക്കൻ തുർക്കിയിലെ സൈനിക ആയുധ നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. എൽമാദാഗ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സൈനിക നിയന്ത്രണത്തിലുള്ള ആയുധ നിർമ്മാണശാലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ഡൈനമൈറ്റ് നിർമ്മാണശാലയിലുണ്ടായ രാസസ്‌ഫോടനമാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു.

സ്‌ഫോടനത്തിൽ നിർമ്മാണശാലയുടെ ഭിത്തി തകർന്നുവീണ് തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തു, അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. സ്ഫോടനത്തിന്റെ ശക്തിയിൽ പരിസര പ്രദേശങ്ങളിലെ കടകളുടെയും വീടിന്റെയും ജനൽച്ചില്ലുകൾ തകർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here