യുഎഇയിൽ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചു

0

വൈശാഖ് നെടുമല

ദുബായ്: യുഎഇ നിർത്തലാക്കിയ 3 മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90 ദിവസ വീസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള വീസ ലഭിക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഈ വിവരം അറിയിച്ചത്.

ടൂറിസം കമ്പനികളിലൂടെ നൽകിയിരുന്ന 30, 90 ദിവസ കാലാവധിയുള്ള വീസയിൽ 90 ദിവസത്തെ വീസ നിർത്തലാക്കിയാണ് അതിനു പകരമായി 60 ദിവസത്തെ വീസ പ്രാബല്യത്തിൽ വരുത്തിയത്. ഇതേസമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങൾക്ക് 3 മാസത്തെ വീസ തുടർന്നും ലഭിച്ചിരുന്നു.

വീസ എടുത്ത ഏജന്റ് മുഖേന പരമാവധി 120 ദിവസം വരെ വീസ പുതുക്കാനാണ് അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കുന്നവർ അസ്സൽ പാസ്പോർട്ടും മതിയായ ഫീസും സഹിതം ട്രാവൽ ഏജന്റിനെ സമീപിക്കാം. പാസ്പോർട്ട് പകർപ്പ് കളർ ഫോട്ടോ എന്നിവയ്ക്കൊപ്പം മതിയായ ഫീസും നൽകി അപേക്ഷിക്കാം. 2–5 ദിവസത്തിനകം വീസ ലഭിക്കും.

അതേ സമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.

LEAVE A REPLY

Please enter your comment!
Please enter your name here