മുപ്പത്തിരണ്ടാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

0

വൈശാഖ് നെടുമല

ദോഹ : മുപ്പത്തിരണ്ടാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ ജൂൺ 12-ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി ഉദ്‌ഘാടനം ചെയ്തു.

വായനയിലൂടെ നമ്മൾ ഉയരുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദോഹ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

ബുക്ക്ഫെയർ ജൂൺ 12 മുതൽ ജൂൺ 21 വരെ നീണ്ട് നിൽക്കും. 37 രാജ്യങ്ങളിൽ നിന്നുള്ള അഞ്ഞൂറിൽ പരം പ്രസാധകർ ഈ മേളയിൽ പങ്കെടുക്കുന്നുണ്ട്. സൗദി അറേബ്യയാണ് ഇത്തവണത്തെ ദോഹ പുസ്തകമേളയിലെ അതിഥി രാജ്യം.

LEAVE A REPLY

Please enter your comment!
Please enter your name here