കൊച്ചിയിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പൊലീസുകാരന്റെ കാർ നിർത്താതെ പോയി; ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ

0


കൊച്ചിയിൽ ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച് പൊലീസുകാരന്റെ കാർ നിർത്താതെ പോയി; ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികൻ ഗുരുതരാവസ്ഥയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥൻ സഞ്ചരിച്ച കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എറണാകുളം ഹാർബർ പാലത്തിൽ വച്ചാണ് കാർ, ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ചത്. ശരീരമാസകലം പരുക്കേറ്റ ബൈക്ക് യാത്രികനായ യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.

ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികനെ ശ്രദ്ധിക്കുകപോലും ചെയ്യാതെ പാഞ്ഞുപോയ കാർ രണ്ടു കിലോമീറ്ററിനപ്പുറം ആളൊഴിഞ്ഞ സ്ഥലത്താണ് നിർത്തിയത്. ബൈക്കിലെത്തിയ രണ്ടുപേർ കാറിലുണ്ടായിരുന്നവരെ അപകടവിവരം ധരിപ്പിച്ചപ്പോൾ പൊലീസുകാരൻ അവരോട് തട്ടിക്കയറുകയും ചെയ്തു.

പരുക്കേറ്റ് റോഡിൽ ചോരയൊലിച്ചു കിടന്ന ചുള്ളിക്കൽ സ്വദേശി വിമലിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിമൽ തോപ്പുംപടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here