ഓണ്‍ലൈന്‍ വഴി എത്തിച്ച മൂന്നുലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി യുവാവ് പിടിയിൽ

0

ഓണ്‍ലൈന്‍ വഴി നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍നിന്നും തപാലില്‍ എത്തിച്ച മൂന്നുലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി വില്‍പനക്കാരനായ യുവാവിനെ എക്‌സൈസ്‌ സംഘം അറസ്‌റ്റു ചെയ്‌തു. കൂത്തുപറമ്പ്‌ പാറാല്‍ സ്വദേശിയായ കെ.പി. ശ്രീരാഗിനെ (26) യാണ്‌ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം.എസ്‌. ജനീഷും സംഘവും അറസ്‌റ്റു ചെയ്‌തത്‌.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തപാല്‍ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടത്തിയ അനേ്വഷണത്തിലാണ്‌ ഓണ്‍ലൈനില്‍ എത്തിച്ച മയക്കുമരുന്നുമായി പ്രതിയെ എക്‌സൈസ്‌ പിടികൂടിയത്‌. മാരക ലഹരിമരുന്നായ എഴുപത്‌ എല്‍എസ്‌.ഡി. സ്‌റ്റാമ്പുകളുമായാണ്‌ പ്രതി പിടിയിലായത്‌. കൂത്തുപറമ്പ്‌ പോസ്‌റ്റ്‌ ഓഫീസില്‍ സംശയാസ്‌പദമായി എത്തിയ തപാല്‍ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടരുടെ സാന്നിദ്ധ്യത്തില്‍ തുറന്നുപരിശോധിക്കുകയും സ്‌റ്റാമ്പുകള്‍ കണ്ടെടുക്കുകയുമായിരുന്നു.
തന്ത്രപരമായ നീക്കത്തിലൂടെയാണ്‌ മേല്‍വിലാസക്കാരനായ പ്രതിയെ മഫ്‌തിയില്‍ പ്രത്യേക സംഘം വീടിന്‌ സമീപംവച്ച്‌ പിടികൂടിയത്‌. ഈ മാസം ഒന്നിന്‌ ഡാര്‍ക്ക്‌ വെബ്‌ വഴിയാണ്‌ ലഹരിമരുന്ന്‌ പ്രതി ഓര്‍ഡര്‍ ചെയ്‌തതെന്നും ആ ലഹരിമരുന്നാണ്‌ പോസ്‌റ്റ്‌ ഓഫീസില്‍ എത്തിയതെന്നും ചോദ്യം ചെയ്ലില്‍ പ്രതി യസമ്മതിച്ചു.
നെമിസിസ്‌ മാര്‍ക്കറ്റ്‌ എന്ന ഡാര്‍ക്‌ വെബ്ബ്‌സൈറ്റില്‍ അക്കൗണ്ട്‌ ഉണ്ടാക്കി ബിറ്റ്‌കോയിന്‍ കൈമാറ്റം വഴിയാണ്‌ ലഹരിമരുന്ന്‌ നാട്ടിലെത്തിച്ചത്‌. യുവാവ്‌ ലഹരിമരുന്ന്‌ ഇടപാടിനായി ഉപയോഗിച്ച മൊബെല്‍ ഫോണ്‍ എക്‌സൈസ്‌ സംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌

Leave a Reply