10വയസ്സുകാരിയെ പീഡിപ്പിച്ച് ഗോവയിലേക്ക് മുങ്ങുന്നതിനിടെ നാൽവർ സംഘം പിടിയിൽ

0

മലപ്പുറം: മലപ്പുത്ത് 10വയസ്സുകാരിയെ പീഡിപ്പിച്ച് ഗോവയിലേക്ക് മുങ്ങുന്നതിനിടെ നാൽവർ സംഘം പിടിയിൽ. 10 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കോഡൂർ ഉറുദു നഗർ സ്വദേശികായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോഡൂർ ഉറുദു നഗർ സ്വദേശികളായ തെക്കുംകര വീട്ടിൽ നൗഷാദ്(38), ഷാജി(35) മുഹമ്മദ് അലി(32), അബൂബക്കർ (64)എന്നിവരെയാണ് ട്രെയിൻ മാർഗ്ഗം രക്ഷപ്പെടാൻ ശ്രമിക്കവെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് മലപ്പുറം പൊലീസ് പിടികൂടിയത്. നേരത്തെ ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനിൽ ഈ മാസം 17 ന് കേ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി സ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അംഗങ്ങളായ വനിതാ എസ്‌ഐ സന്ധ്യ ദേവി, എഎസ്ഐ രാജേഷ്, ദിനേഷ് എൽ.കെ, പി.സലീം, കെ.കെ ജസീർ, ആർ. ഷഹേഷ്, കെ.സിറാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി കേസന്വേഷണം നടത്തുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here