ഞാനും പണ്ട് പ്രീഡിഗ്രി തോറ്റയാളാണ്! തോൽക്കുക എന്ന് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ല; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

0


കൊച്ചി: മലയാള സിനിമയിൽ വിജയങ്ങളും തോൽവികളും കണ്ട നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ ജയപരാജയങ്ങളെ എങ്ങനെ നേരിടണമെന്നും അദ്ദേഹത്തിന് അറിയാം. ഇപ്പോൾ തോൽവിയെ അതിജീവിക്കുന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്ന വാക്കുകളാണ് വൈറലായിരിക്കുന്നത്. തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നമ്മളിൽ പലരും ചില അവസരങ്ങളിലെങ്കിലും പറയാറുണ്ട്. അത്തരമൊരു തോൽവിയേക്കുറിച്ച് മമ്മൂക്ക പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ഒരു സ്വകാര്യ ചടങ്ങിനിടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലും ആരാധകർക്കുമിടയിലിപ്പോൾ വൈറലാകുന്നത്. പത്താം ക്ലാസിൽ തോറ്റയാളോട് എനിക്ക് വലിയ ബഹുമാനമാണ്. കാരണം ഞാനും പണ്ട് പ്രീഡിഗ്രി തോറ്റയാളാണ്. അതുകൊണ്ട് തോൽക്കുക എന്ന് പറയുന്നത് അത്ര മോശം കാര്യമൊന്നുമല്ല. തോൽക്കുന്നത് നമ്മൾ ജയിക്കാൻ വേണ്ടിയാണെന്ന കാര്യം നമ്മൾ മനസിലാക്കണം.

എന്നെങ്കിലുമൊരിക്കൽ നമ്മൾ ജയിക്കും. എപ്പോഴും നമ്മൾ തോറ്റു കൊടുക്കരുത്. ജയിക്കുക എന്ന് പറഞ്ഞാൽ ചുമ്മ അങ്ങോട്ട് ജയിക്കുക എന്നല്ല, തോറ്റ് കഴിഞ്ഞ് ജയിക്കുമ്പോഴല്ലേ അതൊരു ജയമാവുകയുള്ളൂ- മമ്മൂട്ടി പറഞ്ഞു. തെലുങ്ക് ചിത്രം ഏജന്റ് ആയിരുന്നു മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. മേജർ മഹാദേവനെന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്. ചിത്രം പരാജയപ്പെട്ടുവെങ്കിലും മമ്മൂട്ടിയുടെ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. അതേസമയം ഒരുപിടി മികച്ച സിനിമകളാണ് താരത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്.

പുതുമുഖ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ ഏറെ ഇഷ്ടമുള്ള ആളു കൂടിയാണ് മമ്മൂക്ക. ബസൂക്കയാണ് മമ്മൂട്ടിയുടേതായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്ന്. സ്‌റ്റൈലിഷ് ത്രില്ലറായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡീനോ ഡെന്നീസ് (ഉലലിീ ഉലിിശ)െ ആണ്. ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ലുക്ക് പോസ്റ്ററും അടുത്തിടെ പുറത്തുവന്നിരുന്നു.

അതോടൊപ്പം കണ്ണൂർ സ്‌ക്വാഡ്, കാതൽ ദ് കോർ എന്ന ചിത്രവും മമ്മൂട്ടിയുടേതായി ഇനി പുറത്തുവരാനുണ്ട്. കാതലിൽ ജ്യോതികയാണ് മമ്മൂട്ടിയുടെ നായികയായെത്തുക. 12 വർഷത്തിന് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here