അതിരപ്പിള്ളിയിൽ യുവതിയെ കൊന്നു വനത്തിൽ തള്ളി

0

അതിരപ്പിള്ളിയിൽ യുവതിയെ കൊന്നു വനത്തിൽ തള്ളി. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് അഖിൽ അറസ്റ്റിലായി. ആതിരയെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കിയാണ് യുവതിയെ കൊന്നത്.

സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു ആതിര. അഖിൽ കടം വാങ്ങിയ പണം ആതിര തിരികെ ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അഖിലിന്റെ കാറിൽ ആതിര കയറി പോകുന്നത് ചിലർ കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

LEAVE A REPLY

Please enter your comment!
Please enter your name here