മാധ്യമ പ്രവര്‍ത്തകന്‍ ഫഹദ് ഷാക്കെതിരെയുള്ള പൊതുസുരക്ഷ നിയമപ്രകാരമുള്ള തടവ് ശിക്ഷ റദ്ദാക്കി ഹൈക്കോടതി

0

ജമ്മുകാശ്മീര്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫഹദ് ഷാക്കെതിരെയുള്ള പൊതുസുരക്ഷ നിയമപ്രകാരമുള്ള തടവ് ശിക്ഷ റദ്ദാക്കി ഹൈക്കോടതി. സമൂഹ മാധ്യമങ്ങളില്‍ ദേശവിരുദ്ധ ഉള്ളടക്കമുള്ള പോസ്റ്റ് പങ്കുവെച്ചുവെന്നാരോപിച്ച് 2022 ഫെബ്രുവരിയിലായിരുന്നു അറസ്റ്റ് ചെയ്തത്. ദി കശ്മീര്‍ വാല’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ എഡിറ്ററാണ് ഫഹദ് ഷാ.

തീവ്രവാദത്തെ തുടർന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഷാക്കെതിരെ ചുമത്തിയ മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ ജാമ്യം ലഭിച്ചു. യുഎപിഎ അടക്കമുള്ള കേസുള്ളതിനാൽ ജയിലിൽ തന്നെ തുടരുകയാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റാണ് പിഎസ്എ പ്രകാരം തടവ് ശിക്ഷയ്ക്ക് ഉത്തരവിട്ടത്. വിചാരണ കൂടാതെ രണ്ടു വർഷം വരെ തടവിൽ പാർപ്പിക്കാൻ അനുവാദം നൽകുന്നതാണ് ഈ നിയമം. കഴിഞ്ഞയാഴ്ച ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജസ്റ്റിസ് വസീം സാദിഖ് നഗ്രാലാണ് ഉത്തരവ് റദ്ദാക്കിയത്.വിശദാംശങ്ങളില്ലാതെ അവ്യക്തവമായ അനുമാനങ്ങളായിരുന്നുവെന്ന് എന്ന് കോടതി പറഞ്ഞു. തടവ് ശിക്ഷയ്ക്കുള്ള ഉത്തരവ് പുറപ്പെടുവിച്ച രേഖകളുടെ പകർപ്പ് നൽകിയിട്ടില്ലെന്ന മാധ്യമപ്രവർത്തകന്റെ അവകാശവാദം ജമ്മു കശ്മീർ ഭരണകൂടം നിഷേധിച്ചിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

Leave a Reply