19 ചീറ്റകൾക്ക് കേന്ദ്രം പുതിയ പേരുകൾ നൽകി; ‘സംസ്‌കാരവും പാരമ്പര്യവും’ തുളുമ്പുന്ന പേരുകൾ

0

നമീബിയയിൽ നിന്നടക്കം എത്തിച്ച 19 ചീറ്റകൾക്ക് കേന്ദ്രം പുതിയ പേരുകൾ നൽകി. ‘സംസ്‌കാരവും പാരമ്പര്യവും’ തുളുമ്പുന്ന പേരുകൾ നിർദേശിക്കാൻ ദേശീയതലത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് ഇവ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘മൻ കീ ബാത്’ പ്രഭാഷണത്തിൽ പേരുകൾ നിർദേശിക്കാൻ ആഹ്വാനം ചെയ്തത്.

11,565 നിർദേശങ്ങളാണ് ഓൺലൈനായി ലഭിച്ചത്. നമീബിയയിൽ നിന്നു കൊണ്ടുവന്ന ചീറ്റകളുടെ പേരുകൾ ഇവ (പഴയ പേര് ബ്രാക്കറ്റിൽ): പവൻ (ഓബൻ), നാഭ (സാവന്ന), ജ്വാല (സിയയ), ഗൗരവ് (എൽട്ടൻ), ശൗര്യ (ഫ്രെഡി), ധാത്രി (തിബ്‌ലിസി), ആശ (അശ). ദക്ഷിണാഫ്രിക്കയിൽ നിന്നു കൊണ്ടുവന്ന ചീറ്റകൾ: ദക്ഷ, നിർവ, വായു, അഗ്‌നി, ഗാമിനി, തേജസ്, വീര, സൂരജ്, ധീര, ഉദയ്, പ്രഭാസ്, പാവക്

Leave a Reply