ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 4,91,61,707 രൂപയും 2 കിലോ 752 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 18.10 കിലോ വെള്ളിയും

0

ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 4,91,61,707 രൂപയും 2 കിലോ 752 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 18.10 കിലോ വെള്ളിയും. ഈ ഭണ്ഡാരത്തിൽനിന്ന് 1,55,426 രൂപയും ലഭിച്ചു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത നോട്ടുകളും ലഭിച്ചു. എസ്‌ബിഐയ്ക്ക് ആയിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.

കേന്ദ്ര സർക്കാർ 1000, 500 നോട്ടുകൾ നിരോധിച്ചതിന് ശേഷവും ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽനിന്ന് നിരോധിത നോട്ടുകൾ ലഭിക്കുന്നത് പതിവായി. പഴയ നോട്ടുകൾ നൽകി പുതിയത് മാറ്റിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോഴാണ് ഇത്തരം നോട്ടുകൾ ഗുരുവായൂരപ്പന്റെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നത് പതിവായത്. 2017 മുതൽ എല്ലാ മാസവും ഭണ്ഡാരം എണ്ണുമ്പോൾ നിരോധിത നോട്ടുകൾ ഉണ്ടാകും. ഇന്നലെ ഭണ്ഡാരം എണ്ണിക്കഴിഞ്ഞപ്പോഴും നിരോധിച്ച 1000 രൂപയുടെ ഒമ്പത് നോട്ടുകളും 500 രൂപയുടെ 39 നോട്ടുകളും ലഭിച്ചു.

ഇപ്പോൾ ദേവസ്വം ശേഖരത്തിൽ നിരോധിച്ച 1000ത്തിന്റെ 4734 നോട്ടുകളും 500ന്റെ 13,516 നോട്ടുകളുമുണ്ട്. 1,13,92,000 രൂപ മൂല്യമുണ്ടായിരുന്ന ഈ നോട്ടുകൾ നശിപ്പിക്കാനാണ് ദേവസ്വം ഉദ്ദേശിക്കുന്നത്.

Leave a Reply