ഒമാനില്‍ 198 തടവുകാര്‍ക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു

0

ഒമാനില്‍ 198 തടവുകാര്‍ക്ക് ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഭരണാധികാരി പൊതുമാപ്പ് നല്‍കി വിട്ടയക്കുന്നു. ഒമാനിലെ ജയിലില്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന തടവുകാരില്‍ 198 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.

89 പ്രവാസികള്‍ ഉള്‍പ്പെടെ 198 തടവുകാരാണ് രാജകിയ വിളംബരത്തിലൂടെ ജയില്‍ മോചിതരാകുന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ (ആര്‍ഒപി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ പെരുന്നാളുകള്‍ ഉള്‍പ്പെടെയുള്ള വിശേഷ ദിനങ്ങളില്‍ തടവുകാരെ ഇത്തരത്തില്‍ വിട്ടയയ്ക്കാറുണ്ട്. മസ്‌കത്തിലെ അല്‍ ഖോര്‍ പള്ളിയില്‍ പെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ആകും ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പങ്കെടുക്കുകയെന്നും റോയല്‍ കോര്‍ട്ടിലെ അമീരി ദിവാനില്‍ നിന്ന് അറിയിച്ചു.

Leave a Reply