പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്

0

പുത്തൻ കാരവൻ സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. പിയാനോ ബ്ലാക് നിറത്തിൽ കേരളത്തിലെ പ്രമുഖ കാരവാൻ നിർമ്മാതാക്കളായ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് ടോവനോയ്ക്ക് കാരവാൻ നിർമ്മിച്ചു നൽകിയത്. ഓജസിന്റെ സ്റ്റേറ്റ്‌സമാൻ മോഡലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സ്റ്റേറ്റ്‌സമാനിൽ ടൊവിനോയുടെ താൽപര്യപ്രകാരം മാറ്റങ്ങൾ വരുത്തി നിർമ്മിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണ്.എയർ സസ്‌പെൻഷൻ ഉപയോഗിക്കുന്ന വാഹനം യാത്രകൾക്കും ലോക്കേഷൻ ഉപയോഗങ്ങൾക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്‌റൂ, മേക്കപ്പ് റൂം (പൗഡർ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റൻ സീറ്റുകൾ, രണ്ട് റിക്ലൈനർ സീറ്റുകൾ, റോൾസ് റോയ്‌സ് കാറുകളുടെ റൂഫിൽ കാണുന്നതുപോലൂള്ള സ്റ്റാർ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയുള്ള ഒരു അടിപൊളി കരാവനാണ് ഇത്.

55 ഇഞ്ച് ടിവിയും 2000 വാട്‌സ് സോണി ഹോം തീയേറ്റർ മ്യൂസിക് സിസ്റ്റവുമുണ്ട് വാഹനത്തിൽ. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിങ്, ഇലക്ട്രിക് കർട്ടനുകൾ എന്നിവ നൽകിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടർ 4ഡി34ഐ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്

Leave a Reply