തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

0

തളിക്കുളത്ത് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പറവൂർ സ്വദേശികളായ പത്മനാഭൻ (82), പാറുക്കുട്ടി (79) എന്നിവരാണ് മരിച്ചത്.

രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് കാറിൽ പോവുകയായിരുന്നു പത്മനാഭനും കുടുംബവും.കാറിലുണ്ടായിരുന്ന ഇവരുടെ മകൻ ഷാജു, ഭാര്യ ഷിജു, മകൾ അഭിരാമി (11) കെഎസ്ആർടിസി യാത്രക്കാൻ തൃശൂർ സ്വദേശിയായ സത്തിൽ എന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവരെ തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ അഭിരാമിയുടെ നില ഗുരുതരമാണ്.

Leave a Reply