മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു

0

മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു. ഹരിയാനയിലെ കർണാൽ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുറിഞ്ഞുപോയ അവയവം തുന്നിച്ചേർക്കാനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സംഭവം. പാടത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. അതേ പാടത്തുകൊയ്യാൻ കൊണ്ടുവന്ന യന്ത്രത്തിന് സമീപത്താണ് നായ ഉണ്ടായിരുന്നത്. പ്രശ്‌നക്കാരനല്ലെന്ന് കരുതി യുവാവ് നായയെ ഗൗനിക്കാതെ പണി തുടർന്നു. എന്നാൽ,പെട്ടെന്ന് പാഞ്ഞെത്തിയ നായ യുവാവിനെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു.നായയെ തൊഴിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.ഇതിനിടെയാണ് ജനനേന്ദ്രിയത്തിൽ കടിച്ചത്.

രക്ഷപ്പെടാൻ സമീപത്ത് കിടന്ന തുണിയെടുത്ത് നായയുടെ വായിൽ കുത്തിക്കയറ്റിയെങ്കിലും അത് പിടിവിട്ടില്ല. നിലവിളികേട്ട് എത്തിയവരാണ് നായയെ തല്ലിയോടിച്ച് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ യുവാവിനെ അക്രമിച്ചതിൽ രോഷം കൊണ്ട ഗ്രാമവാസികൾ കൂടുതൽ ആക്രമണം ഉണ്ടാകാതിരിക്കാൻ നായയെ തല്ലിക്കൊന്നു. നായയുടെ ഉടമസ്ഥനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് അധികൃതർ.

പിറ്റ്ബുൾ നായ്ക്കൾ ആക്രമണകാരികളാവുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തേയും ഇവയുടെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. ഏറ്റവും അപകടകാരികളായ നായ ഇനത്തിൽ ഒന്നാണ് പിറ്റ്ബുൾ എന്നാണ് കണക്കാക്കുന്നത്.

Leave a Reply