ബൈക്ക് മറിഞ്ഞു നടുറോഡിലേക്ക് വീണു; പിന്നാലെ വന്ന കാർ കയറി സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

0

ബൈക്ക് മറിഞ്ഞു നടുറോഡിലേക്ക് വീണയാൾ പിന്നാലെ വന്ന കാർ കയറി മരിച്ചു. മഴയിൽ റോഡിലേക്ക് ഒലിച്ചെത്തിയ മണലിൽ തെന്നി ബൈക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. പാണപിലാവ് കരിമാലിപ്പുഴ കെ.എം.അനിൽകുമാർ (സജി55) ആണ് മരിച്ചത്. വാരിയെല്ലിനും ശ്വാസകോശത്തിനും പരുക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതാണ് മരണ കാരണം.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ ശബരിമലപാതയിൽ എംഇഎസ് കോളജിനും മുക്കൂട്ടുതറയ്ക്കും ഇടയ്ക്കുള്ള വളവിലാണ് അപകടം. വടശേരിക്കരയിലെ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: സുശീല. മകൻ: അജേഷ്. ബൈക്ക് മണലിൽ കയറി നിയന്ത്രണം വിട്ട് റോഡിനു മധ്യത്തിലേക്കു മറിയുകയായിരുന്നു. പിന്നാലെ എത്തിയ കാറിന്റെ ഡ്രൈവർക്കു കാർ നിർത്താനോ വെട്ടിച്ചുമാറ്റാനോ കഴിഞ്ഞില്ല

LEAVE A REPLY

Please enter your comment!
Please enter your name here