പ്രണയപ്പക വീണ്ടൂം; വില്ലുപുരത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ മുൻകാമുകൻ കഴുത്തറുത്തുകൊന്നു

0

പ്രണയപ്പക വീണ്ടൂം ജീവനെടുത്തു. തമിഴ്‌നാട്ടിലെ രാധാപുരം ജില്ലയിലെ വില്ലുപുരത്ത് നഴ്‌സിങ് വിദ്യാർത്ഥിനിയെ മുൻകാമുകൻ കഴുത്തറുത്തുകൊന്നു. പ്രണയം അവസാനിപ്പിച്ച് പെൺകുട്ടി പഠനത്തിനായി പോയതാണ് പകയായി മാറിയത്. ധരണിയെന്ന യുവതി (23)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ മുൻ കാമുകനായ ഗണേശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ധരണിയും മധുപാക്കം സ്വദേശിയായ ഗണേശും തമ്മിൽ 5 വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ലഹരിക്കടിമയും അക്രമ സ്വഭാവവുമുള്ള ഗണേശുമായുള്ള ബന്ധം കഴിഞ്ഞ വർഷമാണ് ധരണി അവസാനിപ്പിച്ചത്. ഇയാളുടെ സ്വഭാവ വൈകൃത്യം സഹിക്കാതെയാണ് പെൺകുട്ടി ബന്ധം ഉപേക്ഷിച്ചത്. ഇയാളെ പേടിച്ച് യുവതി നഴ്‌സിങ് പഠനത്തിനായി ചെന്നൈയിലേക്ക് പോവുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

ധരണിക്ക് അമ്മ മാത്രമാണുള്ളത്. ഫെബ്രുവരിയിൽ ലീവിനെത്തിയ ധരണിയെ കാണാൻ ഗണേശ് പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യാഴാഴ്ച രാത്രി ഫോണിൽ ബന്ധപ്പെട്ടപ്പോൾ താൻ ചെന്നൈയിലേക്ക് പോയതായി ധരണി ഗണേശിനെ അറിയിച്ചു. എന്നാലിത് കള്ളമാണെന്ന് ഗണേശ് അറിഞ്ഞു. ഇതോടെയാണ് ഗണേശ് പ്രകോപിതനായത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ 5.30ന് വീടിന് പുറത്തിറങ്ങിയ ധരണിയെ ഇവിടെ കാത്തു നിന്ന ഗണേശ് കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഒളിവിൽപോയ ഗണേശിനെ രണ്ട് മണിക്കൂറിനകം തിരുകനൂരിൽവച്ച് പൊലീസ് പിടികൂടി. ഇയാളെ റിമാൻഡ് ചെയ്തിട്ടു

Leave a Reply