പ്രളയത്തിൽ വീട് തകർന്നപ്പോൾ സഹായം ലഭിച്ചവരെ ലൈഫ് ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കിയ നടപടി സർക്കാർ തിരുത്തി

0

പ്രളയത്തിൽ വീട് തകർന്നപ്പോൾ സഹായം ലഭിച്ചവരെ ലൈഫ് ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കിയ നടപടി സർക്കാർ തിരുത്തി. ഈ വിഭാഗക്കാർ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന പരാതി വ്യാപകമായതോടെയാണ് പഴയ തീരുമാനം തിരുത്തി സർക്കാർ ഉത്തരവിട്ടത്.

14നു ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോഓർഡിനേഷൻ കമ്മിറ്റി ഈ വിഷയം പരിശോധിച്ചിരുന്നു. തുടർന്നാണ് മുൻപു സഹായം ലഭിച്ചവരെയും പരിഗണിക്കാൻ തീരുമാനിച്ചത്. വിഷയം പി.പി.ചിത്തരഞ്ജൻ നിയമസഭയിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രളയ സഹായം ലഭിച്ച പലരുടെയും വീടുകൾ വീണ്ടും വാസയോഗ്യമല്ലാതായിരുന്നു. ഈ കുടുംബങ്ങൾ ലൈഫിൽ അപേക്ഷിച്ച് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടെങ്കിലും സഹായം ലഭിച്ചിരുന്നില്ല. ഇത് ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾക്കു തിരിച്ചടിയായി. പലർക്കും പ്രളയ സഹായമായി 10,000 രൂപ ലഭിച്ചതിന്റെ പേരിൽ 4 ലക്ഷം രൂപ നിഷേധിക്കുന്ന സ്ഥിതിയായി.

LEAVE A REPLY

Please enter your comment!
Please enter your name here