സംസ്ഥാനത്ത് കാറിന് തീപിടിക്കുന്ന സംഭവങ്ങൾ പതിവാകുന്നു

0

സംസ്ഥാനത്ത് കാറിന് തീപിടിക്കുന്ന സംഭവങ്ങൾ പതിവാകുന്നു. ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യവേയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന കുടുംബം അൽഭുതകരമായി രക്ഷപ്പെട്ടു. ചങ്ങരംകുളം ചിറവല്ലൂർ റോഡിൽ അയിനിച്ചോട് സെന്ററിൽ ചൊവ്വാഴ്‌ച്ച വൈകിട്ട് അഞ്ചോടെയാണ് അപകടം.

ചിറവല്ലൂർ അരിക്കാട് സ്വദേശികളായ കുടുബം സഞ്ചരിച്ച ഹ്യൂണ്ടായ് കാറിനാണ് അപ്രതീക്ഷിതമായി തീ പിടിച്ചത്. കാർ നിർത്തി കുടുംബം ഇറങ്ങി ഓടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. തുടർന്ന് നാട്ടുകാർ ചേർന്നാണ് തീ അണച്ചത്.

കാറിന് തീപിടിക്കുന്നത് സംസ്ഥാനത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. തൃശൂർ, ഹരിപ്പാട്, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ കാറിന് തീപിടിച്ചത് വാർത്തയായിരുന്നു. കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ മരിച്ചതായിരുന്നു ആളപായമുണ്ടായ അപകടം. ഫെബ്രുവരി രണ്ടിനായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്

Leave a Reply