കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുന്ന സമയത്ത് മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്ക്

0

കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുന്ന സമയത്ത് മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്ക്. കേസിലെ ഒന്നാം പ്രതി ജോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തന്റെ സ്വകാര്യതയെ ബാധിക്കുന്നു എന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്.

നാളെ മുതലുള്ള കേസിന്റെ വിചാരണ ദിവസങ്ങളിൽ മാധ്യമങ്ങൾ കോടതി വളപ്പിൽ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പറയുന്നു. കൂടത്തായി കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷികളുടെ വിസ്താരം ഇന്ന് മുതൽ ആരംഭിച്ചിരുന്നു. റോയ് തോമസിന്റെ സഹോദരിയെയാണ് കോടതി ഇന്ന് വിസ്തരിച്ചത്. കേസിൽ ആകെയുള്ളത് 158 സാക്ഷികളാണ്. ഇവർക്ക് വരും ദിവസങ്ങളിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്. അതേ സമയം വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ജോളി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here