വീടുകേന്ദ്രീകരിച്ചു മൊബൈൽ ഫോണിലൂടെ വൻ ഒറ്റനമ്പർ ചൂതാട്ടം; വീട്ടുടമ ലക്ഷക്കണക്കിന് രൂപയുമായി പൊലിസ് പിടിയിലായി

0

കണ്ണൂർ:വീടുകേന്ദ്രീകരിച്ചു മൊബൈൽ ഫോണിലൂടെ വൻ ഒറ്റനമ്പർ ചൂതാട്ടം നടത്തിയ വീട്ടുടമ ലക്ഷക്കണക്കിന് രൂപയുമായി പൊലിസ് പിടിയിലായി. എരഞ്ഞോളി സ്വദേശി പി.ടി ഷാജി(51)യെയാണ് തലശേരി എസ്. ഐ സജേഷ് സി. ജോസ് അറസ്റ്റുചെയ്തത്.

രഹസ്യവിവരത്തെ തുടർന്ന് പൊലിസ് നടത്തിയ റെയ്ഡിലാCd വീട്ടിൽ വെച്ചു പ്രതി പൊലിസ്പിടിയിലായത്. പ്രതിയിൽ നിന്ന് 78,860രൂപയും ബാങ്കിൽ നിക്ഷേപിച്ച ആറുലക്ഷംരൂപയുടെ അക്കൗണ്ട് ബുക്കും പൊലിസ് കണ്ടെടുത്തു. ബാങ്കിലെ പണം തൊണ്ടി മുതലായി കണ്ടു കെട്ടാൻ പൊലിസ് നടപടിയാരംഭിച്ചു.

തലശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂട്ടുപ്രതിക്കായി തെരച്ചിൽ തുടങ്ങിയതായി പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ കുറെക്കാലമായി ഇയാളെ പൊലിസ് നിരീക്ഷിച്ചുവരികയായിരുന്നു. തലശേരി നഗരം കേന്ദ്രീകരിച്ചു ഒറ്റനമ്പർ ചൂതാട്ടം വ്യാപകമായി നടക്കുന്നുവെന്നു നേരത്തെ പരാതിയുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊലിസ് നടപടിയാരംഭിച്ചത്.

Leave a Reply