ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി

0

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം പ്രമാണിച്ച് ഏപ്രിൽ അഞ്ചിന് തിരുവനന്തപുരം നഗരത്തിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം നഗര പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

മീനമാസത്തിലെ രോഹിണി നാളിൽ കൊടിയേറി പത്താം ദിവസം അത്തം നാളിൽ സമാപിക്കുന്ന ഈ ക്ഷേത്രത്തിലെ ഉത്സവമാണ് പൈങ്കുനി ഉത്സവം.

LEAVE A REPLY

Please enter your comment!
Please enter your name here