മഹാത്മാഗാന്ധിക്കു നിയമത്തിൽ ഡിപ്ലോമ മാത്രമാണുണ്ടായിരുന്നതെന്ന ജമ്മു കശ്മീർ ലഫ്

0

മഹാത്മാഗാന്ധിക്കു നിയമത്തിൽ ഡിപ്ലോമ മാത്രമാണുണ്ടായിരുന്നതെന്ന ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹയുടെ പരാമർശത്തെച്ചൊല്ലി വിവാദം. മനോജ് സിൻഹയുടെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിത്. ഗാന്ധിജിക്കു നിയമത്തിൽ ഡിപ്ലോമ മാത്രമാണുണ്ടായിരുന്നതെന്നും ബിരുദം ഇല്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസമാണു സിൻഹ പറഞ്ഞത്.

അറിവില്ലാത്തവരെ ഗവർണർമാരാക്കിയാൽ ഇതായിരിക്കും ഫലമെന്ന് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി പറഞ്ഞു. തന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ആത്മകഥയിൽ ഗാന്ധിജി എഴുതിയിട്ടുണ്ടെന്നും അതിന്റെ ഒരു പതിപ്പ് സിൻഹയ്ക്ക് അയച്ചുകൊടുക്കുമെന്നും തുഷാർ ഗാന്ധി കൂട്ടിച്ചേർത്തു.

Leave a Reply