പ്ലംബിങ് പണിക്ക് വീട്ടിലെത്തി;ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയെ പീഡിപ്പിച്ചു; വടകര സ്വദേശിയായ പ്രതി കോഴിക്കോട് പിടിയിൽ

0


കോഴിക്കോട്: പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് വടകരയിൽ പ്രതി പിടിയിലായി. വള്ളിക്കാട് ബാലവാടി പയ്യംവെള്ളി ശ്രീജിത്തിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്ലംബിങ് ജോലിക്ക് ഈ വീട്ടിലെത്തിയതായിരുന്നു ശ്രീജിത്ത്. വീട്ടിൽ ആളില്ലാത്ത സമയം നോക്കിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here