പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ

0

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു വീണ്ടും കഞ്ചാവ് കണ്ടെത്തി. തിരൂർ എക്സൈസ് റെയ്ഞ്ചും റെയിൽവേ സംരക്ഷണ സേനയും ചേർന്നു നടത്തിയ സംയുക്ത പരിശോധനയിൽ 13.8 കിലോ കഞ്ചാവാണ് പിടിച്ചത്.

എന്നാൽ കഞ്ചാവ് ആരാണ് എത്തിച്ചതെന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നു.കഴിഞ്ഞ ആഴ്ചയും തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കഞ്ചാവ് പിടിച്ചിരുന്നു. ആറ് പൊതികളിലുമായി സൂക്ഷിച്ച 12.49 കിലോ ഗ്രാം കഞ്ചാവാണ് അന്ന് പിടിച്ചത്. ആ കേസിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here