തെലങ്കാനയിൽ ക്ലാസ് മുറിക്കുള്ളിൽ കോളജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

0

തെലങ്കാനയിൽ ക്ലാസ് മുറിക്കുള്ളിൽ കോളജ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. പഠനത്തിലുള്ള സമർദ്ദത്തെ തുടർന്നാണ് 16കാരനായ വിദ്യാർത്ഥി ജീവനൊടുക്കിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഹൈദരാബാദിലെ നഴ്സിങ് ജൂനിയർ കോളജിലെ ക്ലാസ് മുറിക്കുള്ളിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കോളജ് പരിസരത്ത് നിന്നും വിദ്യാർത്ഥിയുടെതെന്ന് സംശയിക്കുന്ന ഒരു ആത്മഹത്യാകുറിപ്പും പൊലീസിന് കിട്ടി. തനിക്ക് ഇതുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നും തനിക്ക് അമ്മ മാപ്പ് നൽകണമെന്നും വിദ്യാർത്ഥി കുറിപ്പിൽ പറയുന്നുണ്ട്. താൻ അനുഭവിച്ച പീഡനം മറ്റാരും അനുഭവിക്കാൻ പാടില്ലെന്നും അവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും എന്നിങ്ങനെ നിരവധി കാര്യങ്ങൾ വിദ്യാർത്ഥിയുടെ ആത്മഹത്യാകുറിപ്പിലുണ്ട്.

അതേസമയം ചൊവ്വാഴ്ച വൈകുന്നേരം പിതാവ് ഹോസ്റ്റലിൽ വിദ്യാർത്ഥിയെ കാണാൻ വന്നപ്പോൾ താൻ കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.

ഐഐടി പരിശീലനവുമായി ബന്ധപ്പെട്ട് മറ്റ് വിദ്യാർത്ഥികൾ രാത്രി പത്ത് മണി വരെ പഠനത്തിലായിരുന്നു. തിരിച്ച് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് സുഹൃത്ത് കൂടെയില്ലെന്ന് മനസിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Leave a Reply