വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം

0

വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന കേസിൽ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. കേസിൽ തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തത്.ട്രെയിനിൽ ടിക്കറ്റ് പരിശോധനക്കിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഗാന്ധി ദാമിൽ നിന്നും നാഗർകോവിലേക്ക് പോകുന്ന ട്രെയിനിൽ വച്ചായിരുന്നു സംഭവം.ട്രെയിനിൽ ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. ഇതിൽ പ്രകോപിതനായ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

Leave a Reply