വീര്യംകുറഞ്ഞ മദ്യത്തിന്‌ തണുത്ത പ്രതികരണം

0


തിരുവനന്തപുരം: കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്നു വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുമുള്ള സര്‍ക്കാര്‍ നീക്കം പാളുന്നു. ഇതിനായി ചട്ടങ്ങള്‍ക്ക്‌ രൂപം നല്‍കിയെങ്കിലും ലൈസന്‍സ്‌ എടുക്കാന്‍ ആരും മുന്നോട്ട്‌ വന്നില്ല. പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതോടെ അപേക്ഷകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ്‌ എക്‌സൈസ്‌ അധികൃതര്‍. ഐ.ടി പാര്‍ക്കുകളില്‍ മദ്യ വിതരണത്തിനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല.
വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള ചട്ടങ്ങള്‍ ഒക്‌ടോബറില്‍ നിലവില്‍വന്നിരുന്നു.എന്നാല്‍, ലൈസന്‍സിന്‌ ഇതുവരെ അപേക്ഷകര്‍ എത്തിയിട്ടില്ല. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ള പഴവര്‍ഗങ്ങളില്‍നിന്നും ധാന്യമൊഴികെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കാനായിരുന്നു തീരുമാനം.
നിര്‍മാണ യൂണിറ്റുകള്‍ക്ക്‌ 3 വര്‍ഷത്തേക്കാണ്‌ ലൈസന്‍സ്‌ അനുവദിക്കുന്നത്‌. വാര്‍ഷിക ഫീസ്‌ 50,000 രൂപ. 5 ലക്ഷം രൂപ യൂണിറ്റ്‌ നിര്‍മാണത്തിനു ചെലവാകും. വൈന്‍ ഉല്‍പ്പാദകര്‍ ഇപ്പോള്‍ നിലവിലില്ല. മറ്റിടങ്ങളില്‍നിന്നാണ്‌ വൈന്‍ കേരളത്തിലേക്കെത്തുന്നത്‌. ചട്ടത്തില്‍ ഭേദഗതി വരുത്തിയതോടെ കര്‍ഷകര്‍ക്ക്‌ ഗുണകരമാകുമെന്ന പ്രതീക്ഷ അസ്‌ഥാനത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here