റമദാന്‍ വ്രതം ഇന്നു മുതല്‍

0


കോഴിക്കോട്‌: വിശുദ്ധ റമദാന്‌ തുടക്കമായി. വിശ്വാസികള്‍ക്ക്‌ ഇനി ആത്മ വിശുദ്ധിയുടെ ദിനരാത്രങ്ങള്‍. കാപ്പാട്‌ മാസപ്പിറവി കണ്ടതിന്റെ അടിസ്‌ഥാനത്തില്‍ ഇന്ന്‌ റമദാന്‍ ഒന്ന്‌ ആയിരിക്കുമെന്ന്‌ വിവിധ ഖാസിമാരായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്‌ സയ്യിദ്‌ മുഹമ്മദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട്‌ ഖാസിമാരായ സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ്‌ നാസര്‍ ഹയ്യ്‌ ശിഹാബ്‌ തങ്ങള്‍, കേരള മുസ്‌ലിം ജമാഅത്ത്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ കടയ്‌ക്കല്‍ അബ്‌ദുല്‍അസീസ്‌ മൗലവി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ അനുഗ്രഹീത മാസത്തെ അളവറ്റ സന്തോഷത്തെയാണ്‌ മുസ്ലിം ലോകം വരവേല്‍ക്കുന്നത്‌. മനസ്സും ശരീരവും സ്‌ഫുടം ചെയ്‌ത്‌ അല്ലാഹുവിന്റെ പ്രീതി നേടുന്നതിനുള്ള പരിശ്രമത്തിലായിരിക്കും ഇനിയുള്ള നാളുകള്‍ വിശ്വാസികള്‍. ആത്മത്യാഗത്തിനും ജീവിത വിശുദ്ധിക്കും അവസരമൊരുക്കുന്ന മാസമാണ്‌ റമദാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here