ൈഡ്രവിങ്‌ ടെസ്‌റ്റിന്‌ ഇനി ഓട്ടോമാറ്റിക്‌, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഓടിക്കാം

0


തിരുവനന്തപുരം: ഡ്രൈവിങ്‌ ലൈസന്‍സിനുള്ള എച്ച്‌ റോഡ്‌ ടെസ്‌റ്റുകള്‍ക്ക്‌ ഇനിമുതല്‍ ഓട്ടോമാറ്റിക്‌, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഉപയോഗിക്കാം. ടെസ്‌റ്റില്‍ ഇലക്‌ട്രിക്‌ വാഹനങ്ങളും ഓട്ടോമാറ്റിക്‌ വാഹനങ്ങളും ്രെഡെവ്‌ചെയ്‌തു കാണിച്ചാലും ലൈസന്‍സ്‌ നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍ ഉത്തരവിട്ടു. ലൈസന്‍സിന്‌ എന്‍ജിന്‍ ട്രാന്‍സ്‌മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്നാണു തീരുമാനം.
2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന്‌ കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ നടപ്പായിരുന്നില്ല. ടെസ്‌റ്റില്‍ ഓട്ടോമാറ്റിക്‌, ഇലക്‌ട്രിക്‌ വാഹനങ്ങള്‍ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്‌ഥരുടെ നിലപാട്‌. ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണറുടെ ഉത്തരവോടെ ്രെഡെവിങ്‌ ടെസ്‌റ്റ്‌ കൂടുതല്‍ എളുപ്പമാകും. 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ്‌ ഈ വ്യവസ്‌ഥ. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ ഇതില്‍ ഉള്‍പ്പെടും. ഓട്ടോമാറ്റിക്‌ വാഹനം ഉപയോഗിച്ചു ലൈസന്‍സ്‌ എടുത്താലും ഗിയറുള്ള വാഹനം ഓടിക്കാന്‍ തടസമുണ്ടാകില്ല

Leave a Reply