വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്‌പ്രസ്; പ്രധാനമന്ത്രി ഏപ്രിൽ 14-ന് ഫ്‌ളാഗ് ഓഫ് ചെയ്യും

0

ഗുവാഹട്ടി : വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ഏപ്രിൽ 14-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യും. ഗുവാഹത്തിയെയും ന്യൂ ജൽപായ്ഗുരിയെയും ബന്ധിപ്പിക്കുന്നതാണിത്.

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തി റെയിൽവേ ഏറ്റവും വേഗതയേറിയ ട്രെയിനിന്റെ ലോഞ്ചിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി ഗുവാഹത്തി സന്ദർശിക്കുന്ന വേളയിലാണ് ചടങ്ങുകൾ നടക്കുക.

കൂടാതെ പ്രധാനമന്ത്രിയുടെ ഗുവാഹത്തി സന്ദർശന വേളയിൽ 11,140 നർത്തകരുടെയും ഡ്രമ്മേഴ്സിന്റെയും ചുവടുകൾക്ക് അദ്ദേഹം സാക്ഷ്യം വഹിക്കും. ഇതിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യവുമുണ്ട്.

Leave a Reply