ബ്രഹ്‌മപുരത്തില്‍ ഹരിത ട്രിബ്യൂണലിന്റെ പിഴ , 100 കോടി അടയ്‌ക്കാന്‍ ശേഷിയില്ല: മേയര്‍

0


കൊച്ചി: കൊച്ചി കോര്‍പറേഷന്റെ ഭാഗം കേള്‍ക്കാതെയാണു ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയെന്നു കോര്‍പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍.
പിഴ ചുമത്തിയ 100 കോടി രൂപ അടയ്‌ക്കാന്‍ കോര്‍പറേഷനു ശേഷിയില്ല. ഈ വിധിക്കെതിരേ അപ്പീല്‍ നല്‍കും. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ വിഷയം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴുള്ള ദേശീയ ഹരിത ട്രിബ്യൂണല്‍ വിധി അനുചിതമാണ്‌. എന്നാല്‍, ഗ്രീന്‍ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കും- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here