പി.എം.എ. സലാം ലീഗ്‌ ജനറല്‍ സെക്രട്ടറിയായി തുടരും

0


കോഴിക്കോട്‌: മുസ്ലിം ലീഗ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി പി.എം.എ. സലാമിനെ വീണ്ടും തെരഞ്ഞെടുത്തു. പി.കെ. കുഞ്ഞാലിക്കുട്ടിവിരുദ്ധപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ്‌ അവഗണിച്ചാണ്‌ പി.എം.എ. സലാം തുടരാനുള്ള പ്രഖ്യാപനമുണ്ടായത്‌. സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റായും സി.ടി. അഹമ്മദലി ട്രഷററായും തുടരും. മൂന്നു വനിതാ നേതാക്കളെ സ്‌ഥിരം ക്ഷണിതാക്കളായി സംസ്‌ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
ഇന്നലെ കോഴിക്കോട്ടു നടന്ന മുസ്ലിം ലീഗ്‌ സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിലാണ്‌ തെരഞ്ഞെടുപ്പു നടന്നത്‌. സലാമിനെ വീണ്ടും തെരഞ്ഞെടുത്തതോടെ ലീഗ്‌ സംസ്‌ഥാന നേതൃത്വത്തില്‍ കുഞ്ഞാലിക്കുട്ടിപക്ഷം പിടിമുറുക്കി.

Leave a Reply