ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക് വാങ്ങാം

0

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക് വാങ്ങാം. സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് വെരിഫിക്കേഷന് അപേക്ഷിക്കാമെന്ന് മാതൃകമ്പനിയായ മെറ്റയുടെ സിഇഒയും ചെയർമാനുമായ മാർക്ക് സുക്കർബർഗ് അറിയിച്ചു.

വെ​ബ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് പ്ര​തി​മാ​സം 11.99 ഡോ​ള​റും (992.36 ഇ​ന്ത്യ​ൻ രൂ​പ) ഐ​ഒ​എ​സി​ൽ 14.99 ഡോ​ള​റും(1,240.65 ഇ​ന്ത്യ​ൻ രൂ​പ) ആ​യി​രി​ക്കു​മെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി. വ്യാ​ജ ഐ​ഡി​ക​ളി​ൽ നി​ന്ന് ആ​ൾ​മാ​റാ​ട്ടം അ​ട​ക്ക​മു​ള്ള ഭീ​ക്ഷ​ണി​ക​ൾ ഇ​തോ​ടെ ഇ​ല്ലാ​താ​ക്കാം എ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് വ്യ​ക്ത​മാ​ക്കി.

മെ​റ്റ സേ​വ​ന​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ ഫീ​ച്ച​ർ. ഈ​യാ​ഴ്ച ഓ​സ്ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും പു​തി​യ സം​വി​ധാ​നം അ​വ​ത​രി​പ്പി​ക്കും. കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ട​ൻ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​മു​ഖ ബി​സി​ന​സു​കാ​ര​നാ​യ ഇ​ലോ​ൺ മ​സ്ക് അ​ടു​ത്തി​ടെ ട്വി​റ്റ​റി​ന്‍റെ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​യോ​ടെ സ​മാ​ന​മാ​യ നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here