‘റീല്‍സ്’ ജനപ്രിയമായി, ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റാഗ്രാമിന് നേട്ടം

0

ന്യൂഡല്‍ഹി: ടിക് ടോക്കിനെ മറികടന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പായി ഇന്‍സ്റ്റാഗ്രാം. 2020 ല്‍ ടിക് ടോക്കിന് ബദലായി ഇന്‍സ്റ്റാഗ്രാം ‘റീല്‍സ്’ എന്ന പേരില്‍ ഷോര്‍ട്ട് വീഡിയോ സേവനം ആരംഭിച്ചതാണ് നേട്ടം ആയത്.

സെന്‍സര്‍ ടവര്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ വര്‍ഷം 76.7 കോടി തവണയാണ് ഇന്‍സ്റ്റാഗ്രാം ആഗോള തലത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പട്ടത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിന്റെ കൂടുതലാണിത്.

ചൈനീസ് ആപ്പായ ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു. ടിക് ടോക്കിന്റെ വളര്‍ച്ച 4 ശതമാനം മാത്രമാണ്. 2018 നും 2022 നും ഇടയില്‍ ലോകമെമ്പാടും ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ഒന്നായിരുന്നു ടിക് ടോക്ക്.റീല്‍ ഫീച്ചറിന്റെ ജനപ്രീതിയും സോഷ്യല്‍ മീഡിയ ഫീച്ചറുകളും ഫങ്ഷനുകളും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്‍സ്റ്റാഗ്രാം ടിക് ടോക്കിന് മുന്നിലെത്തിയിരുന്നു. സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 147 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളുണ്ട് ഇന്‍സ്റ്റാഗ്രാമിന്. ടിക് ടോക്കിന് 112 കോടിയ്ക്ക് മുകളിലും. ടിക് ടോക്കിനാണ് ഏറ്റവും സജീവമായ ഉപഭോക്താക്കളുള്ളത്. ദിവസേന 95 മിനിറ്റ് ടിക് ടോക്ക് ഉപഭോക്താക്കള്‍ ആപ്പില്‍ ചിലവഴിക്കുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ 62 മിനിറ്റ് സമയാണ് ചിലവഴിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here