എന്താണ് ഇന്‍സ്റ്റാഗ്രാമിലെ ‘ബ്ലെന്‍ഡ്’ ഫീച്ചര്‍? റീല്‍സില്‍ പുതിയ അപ്‌ഡേറ്റ്

0

ന്യൂഡല്‍ഹി: ഉപയോക്തക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി ഇന്‍സ്റ്റാഗ്രാം. ഉപയോക്തക്കള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രമായി റീല്‍സ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ‘ബ്ലെന്‍ഡ്’ ഫീച്ചറാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. റീല്‍സില്‍ സ്വകാര്യത കൊണ്ടുവരികയണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഷോര്‍ട്‌സ് പരിമിതമായ കാഴ്ചക്കാര്‍ക്ക് മാത്രം കാണാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഡെവലപ്പര്‍ അലസ്സാന്‍ഡ്രോ പാലൂസി ആണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്, ഉപയോക്താക്കള്‍ പങ്കിടുന്ന റീലുകളെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഫീഡ് സൃഷ്ടിക്കുക. മാത്രമല്ല, പുതിയ ഫീഡ് രണ്ട് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കുമെന്നും അലസ്സാന്‍ഡ്രോ പാലൂസി പങ്കിട്ട ഫീച്ചറിന്റെ സ്‌ക്രീന്‍ഷോട്ടിലൂടെ വ്യക്തമാകുന്നു.ഇന്‍സ്റ്റാഗ്രാം ഉടന്‍ ‘ബ്ലെന്‍ഡ്’ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ സുഹൃത്തുക്കള്‍ തമ്മില്‍ ഇഷ്ടാനുസൃതവും സ്വകാര്യമായും ഫീഡ് സൃഷ്ടിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here