ഗ്രൂപ്പ് മെസേജുകള്‍ നിങ്ങള്‍ക്ക് ശല്യമാകുന്നുണ്ടോ? വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫില്‍ട്ടര്‍ ടാബുകള്‍ വാട്‌സ്ആപ്പ് ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ചാറ്റുകള്‍ക്കായി മൂന്ന് സെഗ്‌മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ഫീച്ചര്‍.

ഓള്‍, അണ്‍വീഡ്, ഗ്രൂപ്പ് മെസേജുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ചാറ്റുകള്‍ ക്രമീകരിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഫീച്ചര്‍ ആദ്യം ലഭ്യമാകുക.നിലവില്‍ വാട്‌സ്ആപ്പിന് ചാറ്റ് സെക്ഷനില്‍ രണ്ട് ടാബുകളാണുള്ളത്. സെര്‍ച്ച്, അണ്‍റീഡ് സെക്ഷനുകളാണുവ. കൂടുതല്‍ ടാബുകളോടെ പുതിയ ഫില്‍ട്ടര്‍ ഫീച്ചറില്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതിനായി ബീറ്റ ടെസ്‌റ്റേഴ്‌സില്‍ നിന്നുള്ള പ്രതികരണം തേടുകയാണ് വാട്‌സ്ആപ്പ്. ഫീച്ചര്‍ നിലവില്‍ പിഴവുകള്‍ പരിഹരിക്കുന്ന ഘട്ടത്തിലാണ്. ഇതിന് ശേഷമാകും ഉപയോക്താക്കളിലേക്ക് ഫീച്ചര്‍ എത്തുക.

പുതിയ അപ്‌ഡേറ്റിന്റെ ഭാഗമായി പിന്‍ ചെയ്യാന്‍ കഴിയുന്ന മെസേജുകളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here