ഹോം സ്‌റ്റേ ഉടമയെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യആസൂത്രകയുമായ യുവതി അറസ്‌റ്റില്‍

0

ഹോം സ്‌റ്റേ ഉടമയെ ഹണി ട്രാപ്പില്‍പ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയും മുഖ്യആസൂത്രകയുമായ യുവതി അറസ്‌റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ (35) ആണ്‌ പിടിയിലായത്‌. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ മണ്ണഞ്ചേരി പോലീസാണ്‌ ഇവരെ പിടികൂടിയത്‌.
കേസില്‍ പ്രതിയായതോടെ സൗമ്യ വിദേശത്തേക്കു കടന്നു. തുടര്‍ന്ന്‌ മണ്ണഞ്ചേരി പോല്‌സ്‌ ലുക്ക്‌ ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചിരുന്നു. ഇന്നലെ വിദേശത്തുനിന്നു മടങ്ങിയെത്തിയപ്പോഴാണ്‌ ഇവരെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതി റിമാന്‍ഡ്‌ ചെയ്‌തതോടെ സൗമ്യയെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്കു മാറ്റി.
മാരാരിക്കുളം വാറാന്‍ കവലയ്‌ക്കുസമീപം ഹോം സ്‌റ്റേ നടത്തുന്നയാളെയാണു ഹണിട്രാപ്പില്‍ കുടുക്കിയത്‌. ഇയാളെ തൃശൂരിലെ മാളയിലും ചെറുതുരുത്തിയിലും താമസിപ്പിച്ച്‌ മര്‍ദിക്കുകയും 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തെന്നാണു കേസ്‌.

Leave a Reply