കായംകുളം കള്ളനോട്ട്‌ കേസ്‌: പത്താം പ്രതി അറസ്‌റ്റില്‍

0


കായംകുളം: എസ്‌.ബി.ഐ ശാഖയില്‍ 36,500 രൂപയുടെ കള്ളനോട്ട്‌ നിക്ഷേപിക്കാനെത്തിയതുമായി ബന്ധപ്പെട്ട്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ പത്താം പ്രതി അറസ്‌റ്റില്‍. കണ്ണൂര്‍ ഇരിട്ടി പുളിക്കല്‍ കല്ലുംപറമ്പില്‍ വീട്ടില്‍ അഖില്‍ജോര്‍ജാ(30)ണ്‌ അറസ്‌റ്റിലായത്‌. ഒന്‍പതാം പ്രതിയായ സനീറിനൊപ്പം ബംഗളുരുവില്‍ നിന്നും 30 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ വാങ്ങി പലര്‍ക്കായി വിതരണം ചെയ്യുന്നതിന്‌ ആദ്യം മുതല്‍ പങ്കെടുത്തയാളാണ്‌ ഇയാള്‍. എറണാകുളത്തു നിന്നുമാണ്‌ ഇയാളെ പിടികൂടിയത്‌. കസ്‌റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന്‌ സി.ഐ അറിയിച്ചു. കേസില്‍ ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള പ്രതികളെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇവരില്‍ നിന്നും ഇതുവരെ 2,74,500 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്‌. ഡി.വൈ.എസ്‌.പി: അജയ്‌നാഥിന്റെ മേല്‍നോട്ടത്തില്‍ സി.ഐ: മുഹമ്മദ്‌ഷാഫി, എസ്‌.ഐ: ശ്രീകുമാര്‍, സി.പി.ഒമാരായ ദീപക്‌, ഷാജഹാന്‍, ഫിറോസ്‌ എന്നിവരടങ്ങിയ സംഘമാണ്‌ ഇയാളെ അറസ്‌റ്റ് ചെയ്‌തത്‌.

Leave a Reply