സംസ്‌ഥാനത്ത്‌ ഇനി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തില്ലെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍

0

സംസ്‌ഥാനത്ത്‌ ഇനി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തില്ലെന്നു കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. എന്നാല്‍, ജനജീവിതം ദുസഹമാക്കുന്ന സംസ്‌ഥാന ബജറ്റിനെതിരേ അതിശക്‌തമായ സമരം നടത്തുമെന്നും സുധാകരന്‍.
ഹര്‍ത്താല്‍ എന്ന സമരമുറയ്‌ക്ക്‌ കോണ്‍ഗ്രസ്‌ എതിരാണ്‌. താന്‍ അധ്യക്ഷനായിരിക്കെകോണ്‍ഗ്രസ്‌ ഇനി ഹര്‍ത്താല്‍ പ്രഖ്യാപിക്കില്ല. ജനത്തിന്റെ നടുവ്‌ ചവിട്ടിപ്പൊട്ടിക്കുന്ന ബജറ്റാണ്‌ അവതരിപ്പിച്ചത്‌. പൊതുപണം കൊള്ളയടിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കരുത്‌. സി.പി.എമ്മിന്റെ ലഹരിക്കടത്ത്‌ മാഫിയയെ സഹായിക്കാനാണ്‌ മദ്യത്തിനു വിലകൂട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിണറായി വിജയന്‍ മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങള്‍ കടലാസിലിരുന്ന്‌ മലയാളികളെ നോക്കി ചിരിക്കുന്നുണ്ട്‌. ചെറുപ്പക്കാര്‍ കേരളം വിട്ടുപോകുന്നെന്ന്‌ ആശങ്ക പ്രകടിപ്പിച്ച സര്‍ക്കാര്‍, ആ ചെറുപ്പക്കാര്‍ക്ക്‌ ഇവിടെ നില്‍ക്കാന്‍ പ്രേരണ നല്‍കുന്ന എന്തെങ്കിലും ഒന്ന്‌ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു

Leave a Reply