വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: വിരമിച്ച ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആനുകൂല്യങ്ങൾ 4 മാസത്തിനകം വിതരണം ചെയ്യണമെന്ന ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടാണ് മാനേജമെന്റ് ഹർജി നൽകിയത്. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ആവശ്യമായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്ആർടിസി മാനേജ്മെന്റിന്റെ നടപടി.

വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ കൊടുത്തു തീർക്കാൻ രണ്ട് വർഷം സാവകാശം വേണമെന്ന കെഎസ്ആർടിസിയുടെ ആവശ്യം ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഇത്രയധികം സാവകാശം നൽകാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.

പിന്നീട് സീനിയോറിറ്റിയും അടിയന്തര സാഹചര്യവും കണക്കിലെടുത്ത് പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനുള്ള പദ്ധതി തയ്യാറാക്കി കെഎസ്ആർടിസി കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യമുള്ള 7 പേർക്കും ഉൾപ്പെടെ ഒരു മാസം 45 പേർക്ക് പെൻഷൻ ആനുകൂല്യം നൽകുന്നതാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here