കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും

0

ശബരിമല:കുംഭമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട ഫെബ്രുവരി 12 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി ജയരാമൻ നമ്പൂതിരിക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിക്കും. മേൽശാന്തി ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്‌നി പകരും.

തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും.നട തുറക്കുന്ന 12 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.അന്ന് രാത്രി 10 മണിക്ക് തിരുനട അടയ്ക്കും.കുംഭം ഒന്നായ 13 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്രനടതുറക്കും.നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും.5.30 ന് മഹാഗണപതിഹോമം.തുടർന്ന് നെയ്യഭിഷേകം.7.30 ന് ഉഷപൂജ.13 മുതൽ 17 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25കലശാഭിഷേകം, കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.

വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തർക്ക് ദർശനത്തിനായി എത്തിച്ചേരാവുന്നതാണ്. നിലയ്ക്കലിൽ സ്‌പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.5 ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 17 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. മീനമാസപൂജകൾക്കായി ക്ഷേത്രനട മാർച്ച് 14 ന് വൈകുന്നേരം തുറക്കും.മാർച്ച് 19 ന് രാത്രി തിരുനട അടയ്ക്കും. ഉത്രം തിരുൽസവത്തിനുമായി ശബരിമല ക്ഷേത്ര നട മാർച്ച് 26 ന് തുറന്ന് ഏപ്രിൽ 5 ന് അടയ്ക്കും.മാർച്ച് 27 നാണ് കൊടിയേറ്റ്.ഏപ്രിൽ 5 ന് പൈങ്കുനി ഉത്രം ആറാട്ട് നടക്കും..

LEAVE A REPLY

Please enter your comment!
Please enter your name here