ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം; ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി

0


തിരുവനന്തപുരം: പുതുക്കാട്, തൃശൂർ സ്റ്റേഷനുകളിലെ നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ 25 മുതൽ 27 വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ജനശതാബ്ദി ഉൾപ്പെടെ നാല് ട്രെയിനുകൾ പൂർണമായും മൂന്ന് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.

26ന് സർവിസ് നടത്തേണ്ട തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി (12082), എറണാകുളം- ഷൊർണൂർ മെമു (06018), എറണാകുളം-ഗുരുവായൂർ (06448), 27 ന് സർവിസ് നടത്തേണ്ട കണ്ണൂർ- തിരുവനന്തപുരം ജനശതാബ്ദി (12081) എന്നീ ട്രെയിനുകളാണ് പൂർണമായും റദ്ദാക്കിയത്.

25ലെ ചെന്നൈ സെൻട്രൽ, 26ലെ കണ്ണൂർ-എറണാകുളം(16306) ട്രെയിനുകൾ തൃശൂരിൽ സർവിസ് അവസാനിപ്പിക്കും. തിരുവനന്തപുരം- ചെന്നൈ സെൻട്രൽ(12624) 26ന് തൃശൂരിൽനിന്ന് സർവിസ് ആരംഭിക്കും. കന്യാകുമാരി-ബാംഗളൂർ (16525) 26ന് രണ്ടുമണിക്കൂർ വൈകി ഉച്ചക്ക് 12.10 നു മാത്രമേ സർവിസ് ആരംഭിക്കൂ.

രാജസ്ഥാനിലെ കോട്ട ഡിവിഷനിൽ നടക്കുന്ന റെയിൽവേ നിർമ്മാണ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ആറ് ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. എറണാകുളം-ഹസ്രത് നിസാമുദ്ദീൻ (22655) 22 നും ഹസ്രത് നിസാമു ദ്ദീൻ- എറണാകുളം (22656) 24 നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീൻ (22633) 22 നും ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം (22634) 24 നും തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീൻ (22653) 25 നും ഹസ്രത് നിസാമുദ്ദീൻ- തിരുവനന്തപുരം (22654) 27 നും സർവിസ് നടത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here