ദുബായ്, ഷാർജ എയർ ഇന്ത്യ വിമാന സർവിസ് നിർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0

കരിപ്പൂരിൽനിന്നുള്ള ദുബായ്, ഷാർജ എയർ ഇന്ത്യ വിമാന സർവിസ് നിർത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുമുള്ള പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 20ന് കോഴിക്കോട്ട് പ്രതിഷേധ സംഗമം നടത്തുമെന്ന് മലബാർ ഡെവലപ്‌മെന്റ് ഫോറം (എം.ഡി.എഫ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 10ന് മൊഫ്യൂസൽ ബസ്സ്റ്റാൻഡ് പരിസരത്ത് എം.കെ. രാഘവൻ എംപി ഉദ്ഘാടനംചെയ്യും. എം.കെ. മുനീർ എംഎ‍ൽഎ പങ്കെടുക്കും.

മാർച്ച് മുതൽ സർവിസ് നിർത്താനാണ് എയർ ഇന്ത്യ തീരുമാനം. യാത്രക്കാരുടെ എണ്ണം കുറയുന്നതോടെ വിമാനത്താവളം തകർച്ചയുടെ വക്കിലെത്തും. കരിപ്പൂർ വിമാനത്താവളത്തിലെ ആദ്യഘട്ടം മുതലുള്ള സർവിസ് നിർത്തുന്നത് മലബാറിൽനിന്നുള്ള ചരക്ക് കയറ്റുമതിയെയും സാരമായി ബാധിക്കും. എയർ ഇന്ത്യ ഓഫിസ് കോഴിക്കോട്ട് പുനഃസ്ഥാപിക്കാനും കോഴിക്കോട്-ദുബൈ, ഷാർജ സർവിസുകൾ തുടരാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത അംഗങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്നും വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ്.എ. അബൂബക്കർ, സഹദ് പുറക്കാട്, അഷ്‌റഫ് കളത്തിങ്ങൽപാറ, നിസ്താർ നടുവണ്ണൂർ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply