സ്‌പെയിനില്‍ പൂര്‍ണ നഗ്നനായി സഞ്ചരിച്ച വ്യക്തിക്കെതിരെ പിഴ

0

സ്‌പെയിനില്‍ പൂര്‍ണ നഗ്നനായി സഞ്ചരിച്ച വ്യക്തിക്കെതിരെ പിഴ. സ്‌പെയിനിലെ അല്‍ദായയിലെ തെരുവുകളില്‍ നഗ്നനായി നടന്നതിനെ തുടര്‍ന്നാണ് 29 കാരനായ അലസാന്‍ഡ്രോ കൊളോമറിനെതിരെ പിഴ ചുമത്തിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് നഗ്നനായി നടക്കാന്‍ അവകാശമുണ്ടെന്നും കോടതി വിധി പറഞ്ഞു. എന്നാല്‍ വസ്ത്രങ്ങളില്ലാതെ ഒരു ജോടി ഹൈക്കിംഗ് ബൂട്ട് മാത്രം ധരിച്ചായിരുന്നു അലസാന്‍ഡ്രോ കോടതിയിലെത്തിയത്. ഇതിന്റെ പിന്നാലെ വീഡിയോയും പുറത്തുവന്നിരുന്നു.

തനിക്കെതിരെയുളള പിഴ വെറും അനീതിയും, തന്റെ അവകാശത്തെ ഹനിക്കുന്നതുമാണ്. ലൈംഗികതാല്‍പര്യത്തോടെ എന്തെങ്കിലും ചെയ്താലാണ് അത് അശ്ശീലപ്രദര്‍ശനമാകുന്നത് തനിക്ക് അങ്ങനൊരു ഉദ്ദേശമില്ലായിരുന്നുവെന്നും ഇയാള്‍ വ്യക്തമാക്കി.

സ്‌പെയിനില്‍ 1988 മുതല്‍ നഗ്നനായി നടക്കുന്നത് നിയമവിരുദ്ധമല്ല. എങ്കിലും വല്ലാഡോളിഡ് ബാഴ്‌സലോണ പോലെയുളള പ്രദേശങ്ങള്‍ തങ്ങളുടേതായ ചില നിയമങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ അല്‍ദായ അത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന സ്ഥലമല്ല എന്നും കോടതി നിരീക്ഷിച്ചു.

അലസാന്‍ഡ്രോ 2020 മുതലാണ് നഗ്നനായി നടക്കാന്‍ ആരംഭിച്ചത്. സമൂഹത്തില്‍ നിന്നും അപമാനത്തെക്കാള്‍ കൂടുതല്‍ തനിക്ക് ലഭിച്ചത് പിന്‍തുണയാണെന്ന് ഇയാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here